| benny 的个人资料ബെന്നി照片日志列表 | 帮助 |
|
2005年11月 വരമൊഴിയെ മെരുക്കാന്‍ ഒരു കൈ സഹായിക്കൂസുഹൃത്തുക്കളേ, എനിക്ക് അടിയന്തിരമായി സഹായം ആവശ്യമുണ്ട്. മൈക്രോസോഫ്റ്റിന്‍റെ ഒരു ടൂള്‍ ഉപയോഗിച്ചാണ് ഞാന്‍ യൂണിക്കോഡ് ടൈപ്പ് ചെയ്യുന്നത്. നിങ്ങളില്‍ പലരും യൂണിക്കോഡ് ടൈപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്നത് വരമൊഴിയല്ലേ? പക്ഷേ, വരമൊഴിയില്‍ നിന്ന് യൂണിക്കോഡിലേക്ക് എക്സ്പോര്‍ട്ട് ചെയ്യുമ്പോള്‍ ചില്ലക്ഷരങ്ങള്‍ എല്ലാം ബോക്സുകളാവുന്നു. എന്തുകൊണ്ടാണിങ്ങനെ?
വരമൊഴി ഉപയോഗിച്ച് എനിക്കു ചില്ലറ ജോലികളുണ്ട്. മൈക്രോസോഫ്റ്റിന്‍റെ ടൂള്‍ എനിക്കീ ജോലിക്ക് ഉപയോഗിച്ചു കൂടാ. (വിശദമായി പിന്നെ പറയാം.) വിന്‍ഡോസ് എക്സ്പിയിലാണ് ഞാനീ ജോലി ചെയ്യേണ്ടത്. എസ്പി2 പാക്കും ഉണ്ടായിരിക്കും. മലയാളം IMEയെ വിശ്വസിക്കാന്‍ കൊള്ളില്ല. തോന്നിയ നിലയ്ക്കാണ് അതിന്‍റെ പ്രവര്‍ത്തനം. എനിക്കേല്‍പ്പിച്ചിട്ടുള്ള ജോലി ചെയ്യാന്‍ വരമൊഴി മാത്രമാണ് ശരണം. എന്നാല്‍ വരമൊഴിയിലെ ചില്ലക്ഷര പ്രശ്നം എന്നെ വലയ്ക്കുന്നു. വരമൊഴി FAQവില്‍ പോയി, അവിടെ പറഞ്ഞിരിക്കുന്ന പോലെയൊക്കെ ചെയ്തു. എന്നിട്ടും വരമൊഴി വഴങ്ങുന്നില്ല. വരമൊഴിയിലെ ചില്ലക്ഷര പ്രശ്നം പരിഹരിക്കാന്‍ ആരെങ്കിലുമൊന്നു സഹായിക്കൂ. (Please mail me at benny@webdunia.com) അനുബന്ധം 1 സഹായം കിട്ടി. പെരിങ്ങോടരുടെ മൊഴി കീമാപ്പ് എന്റെ രക്ഷക്കെത്തി. മൊഴി ഉപയോഗിച്ചാണ് ഞാനീ അനുബന്ധം ടൈപ്പ് ചെയ്യുന്നത്. ഇപ്പോള്‍ യൂണീക്കോഡ് ടൈപ്പ് ചെയ്യല്‍ എത്രയോ എളുപ്പമായി! സഹായിച്ച പെരിങ്ങോടര്‍ക്കും അനില്‍കുമാറിനും റോക്സിക്കും നന്ദി! അനുബന്ധം 2 അപ്പോള്‍ സിബ്വോ, വരമൊഴിയും മെരുങ്ങി. സിബു പറഞ്ഞ ലൊക്കേഷനില്‍ നിന്ന് വരമൊഴി ഡൌണ്‍ലോഡ് ചെയ്തു. അപ്പോഴും പ്രശ്നം തന്നെ. അവസാനം മെഷീനൊന്നു ഷട്ട്‌ഡൌണ്‍ ചെയ്തു റീസ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ദാ എല്ലാം ശരിയായി. ഇപ്പോള്‍ വരമൊഴി അസ്സലായി ചില്ലക്ഷരം റെന്‍ഡര്‍ ചെയ്യുന്നു. 评论 (6)
引用通告此日志的引用通告 URL 是: http://cachitea.spaces.live.com/blog/cns!4EE8E2DAD4E4DE66!217.trak 引用此项的网络日志
|
|
|