| benny's profileബെന്നിPhotosBlogLists | Help |
|
January, 2006 പച്ചയില്‍ കത്തുന്ന ചില്ലക്ഷരങ്ങളാല്വടകര മാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കുന്ന പവിത്രന്‍ തീക്കുനിയുടെ മുഖചിത്രവുമായി കഴിഞ്ഞവര്‍ഷമൊരു കലാകൌമുദി ഇറങ്ങിയത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവണം. കവര്‍സ്റ്റോറിയായാണ് പവിത്രനുമായുള്ള അഭിമുഖം, കലാകൌമുദി പ്രസിദ്ധീകരിച്ചത്. പവിത്രന്റെ ജീവിതവീക്ഷണത്തോട് യോജിച്ചും വിയോജിച്ചും കുറേപ്പേര്‍ കവിക്ക് നേരിട്ട് കത്തെഴുതിയെത്രെ. ഈ പ്രതികരണങ്ങളില്‍ വികാരതരളിതനായ പവിത്രന്‍, കലാകൌമുദിക്കെഴുതിയ കത്ത് ഒരു ചരിത്ര സംഭവമാണ്.
ഒരു നാവും ഒരു നട്ടെല്ലുമുള്ള പവിത്രന്‍, (അങ്ങിനെയാണ് കവി സ്വയം പരിചയപ്പെടുത്തുന്നത്!) ഏഷ്യാനെറ്റില്‍ കണ്ണാടി അവതരിപ്പിക്കുന്ന താടിക്കാരനെ തലക്കിട്ടു കൊട്ടിക്കൊണ്ടാണ് കത്തു തുടങ്ങുന്നത്. കലാകൌമുദിയില്‍ പവിത്രനെ പരിഹസിച്ചുകൊണ്ട് താടിക്കാരനെഴുതിയ ലേഖനത്തിനുള്ള മറുപടിയാണ് ഈ തലക്കിട്ടു കൊട്ടല്‍. ഹരോള്‍ഡ് പിന്റര്‍ മരിക്കാന്‍ കിടക്കുമ്പോള്‍ പവിത്രനെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്ന ചരിത്ര മുഹൂര്‍ത്തമാണ് അടുത്ത പാരഗ്രാഫില്‍. ഹരോള്‍ഡ് പിന്ററെന്ന് ഉദ്ദേശിച്ചത് കവി (?) പിന്റോയെയാണ്. പവിത്രന്‍ തൊട്ടിലില്‍ ഇട്ടാട്ടുമ്പോള്‍ പേര് മാറിപ്പോയതാണേ! പൂജപ്പുര സെണ്ട്രല്‍ ജയിലിലെ തടവുകാരായ ഷിബുവും രാജുവും അവരുടെ വേതനത്തില്‍ നിന്ന് ഒരു പങ്ക് പവിത്രന് വാഗ്ദാനം ചെയ്ത അസുലഭ സന്ദര്‍ഭത്തെപ്പറ്റിയാണ് മൂന്നാം പാരഗ്രാഫ്. സ്നേഹം മാത്രമാണ് കാംക്ഷിക്കുന്നതെന്ന്, നെഞ്ചുപൊട്ടിക്കൊണ്ട് പവിത്രന്‍ അവരെ അറിയിച്ച കഥയും ഈ പാരഗ്രാഫ് പറയുന്നു. ഇത്രടം വരെ ശ്വാസമടക്കിപ്പിടിച്ച് വായിച്ച എന്റെ ശ്വാസം മുകളിലേക്ക് വലിക്കുന്നതായി കത്തിന്റെ അവസാന ഭാഗം. കലാകൌമുദിയിലെ കവര്‍സ്റ്റോറി വായിച്ച് പ്രതികരണങ്ങള്‍ അറിയിച്ച വായനക്കാരോടുള്ള നിസ്സീമമായ നന്ദി രേഖപ്പെടുത്താന്‍ പവിത്രന്‍ ‘രചിച്ച’ രണ്ടുവരിക്കവിതയാണ് എന്റെ ശ്വാസം മുകളിലേക്ക് വലിച്ചത്! “പച്ചയില്‍ കത്തുന്ന ചില്ലക്ഷരങ്ങളാല്‍ പകര്‍ത്തി വെയ്ക്കുന്നു ഞാനെന്റെ ജീവിതം“ പച്ചനിറത്തില്‍ കത്തുന്ന (അല്ലെങ്കില്‍ പച്ചയ്ക്ക് കത്തുന്നതോ?!) ചില്ലക്ഷരങ്ങള്‍ ഉപയോഗിച്ചാണെത്രെ പവിത്രന്‍ ജീവിതം പകര്‍ത്തിവെക്കുന്നത്. ന്‍, ണ്‍, ല്‍, ള്‍, ര്‍ എന്നീ ചില്ലക്ഷരങ്ങള്‍ പച്ചയ്ക്ക് കത്തിച്ച് (അല്ലെങ്കില്‍ പച്ച നിറത്തില്‍ കത്തിച്ച്) എന്തു ജീവിതചരിത്രമാണാവോ പവിത്രന്‍ പകര്‍ത്തിവെക്കുന്നത്? ചില്ലക്ഷരങ്ങളെ മെരുക്കാന്‍ തോട്ടിയുമായി നടക്കുന്ന യൂണിക്കോഡ് കൂട്ടുകാരേ, സംഭവത്തിന്റെ ഗുട്ടന്‍സ് വല്ലതും പിടികിട്ടിയോ? പൊട്ടനായതുകൊണ്ടാവും എനിക്കൊന്നും മനസ്സിലായില്ല. Comments (4)
TrackbacksThe trackback URL for this entry is: http://cachitea.spaces.live.com/blog/cns!4EE8E2DAD4E4DE66!232.trak Weblogs that reference this entry
|
|
|