benny's profileബെന്നിPhotosBlogLists Tools Help
    November, 2005

    പട്ടുനൂലുകളാകുന്ന പഴയപാട്ടുകള്‍

    പഴയ പാട്ടുകള്‍ പാട്ടുകളല്ല, പകരം പട്ടുനൂലുകളാണ്. (പൊട്ടാത്ത പൊന്നിന്‍ കിനാവുകൊണ്ടൊരു പട്ടുനൂലൂഞ്ഞാല കെട്ടട്ടെ ഞാന്‍!) വരികളുടെ അര്‍ത്ഥഭംഗിയും സംഗീതത്തിന്‍റെ മാധുര്യവും പാടുന്നയാളുടെ പ്രതിഭാവിലാസവുമെല്ലാം നല്ല പാട്ടിന്‍റെ ഘടകാംശങ്ങള്‍ തന്നെ. എന്നാല്‍ ഇവയ്ക്കെല്ലാം ഉപരിയായി, ഏതൊക്കെയോ അനുഭവങ്ങളുടെ ഓര്‍മ്മകളിലേക്ക് നമ്മെ പിന്നോട്ട് വലിച്ചിഴയ്ക്കുന്ന പട്ടുനൂലുകളാണ് പഴയ പാട്ടുകള്‍. വയസ്സേറും തോറും പഴയപാട്ടുകളോടുള്ള കൂടി വരുന്നു, ഒപ്പം പട്ടുനൂലിന്‍റെ ശക്തിയും.

    ജെയ്സിയുടെ (എന്‍റെ ഭാര്യയുടെ) ഇഷ്ടഗാനപട്ടികയില്‍ ഞാനിഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന പാട്ടുകളുടെ അവസ്ഥ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. മിക്കപ്പോഴും ഏറ്റവും താഴെയാണ് അവയുടെ സ്ഥാനം. "സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍" എന്ന പാട്ടിനേക്കാളും അവളെ സ്വാധീനിച്ചിട്ടുള്ളത് "എന്നോടെന്തിനീ പിണക്കം, എന്തിനാണെന്നോട് പരിഭവം" എന്ന പാട്ടാണ് എന്നത് എനിക്ക് ഇപ്പോഴും മനസ്സിലാവാത്ത കാര്യമാണ്. "എന്നോടെന്തിനീ പിണക്കം' എന്നു പാടുമ്പോള്‍ എന്തൊക്കെയോ ഓര്‍മ്മകള്‍ അവളിലേക്ക് ഇരച്ചു കയറുന്നുണ്ടാവണം.
     

    "ഹര്‍ഷബാഷ്പം തൂകി, വര്‍ഷപഞ്ചമി വന്നു, ഇന്ദുമുഖീ ഇന്നുരാത്രി എന്തു ചെയ്‌വൂ നീ" എന്ന് ഞാന്‍ മൂളുമ്പോള്‍ "ഒരു നറുപുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന മിഴിമുന" ആരുടേതാവാം എന്ന് ചിന്തിക്കയാണവള്‍‍! കഥകളി സംഗീതത്തെ പിന്‍‌പറ്റുന്ന "പ്രിയമാനസാ നീ വാ" എന്ന ചിലമ്പൊലിയിലെ ആ ഗാനം എന്നെ ഉള്‍പ്പുളകം അണിയിക്കുമ്പോള്‍ " ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കുനീട്ടിയില്ല" എന്ന് പാടാനാണ് അവള്‍ക്കിഷ്ടം.

    അന്തരിച്ച ഗായിക പി. ലീലയെപ്പറ്റി, ശ്രീകുമാരന്‍ തമ്പിയും രവീമേനോനും എഴുതിയ ലേഖനങ്ങള്‍ ഇത്തവണത്തെ കലാകൌമുദിയിലുണ്ട്. ഇവ വായിച്ചപ്പോള്‍, പഴയപാട്ടുകള്‍ ഉണ്ടാക്കുന്ന ആനന്ദാതിരേകത്തെ (?!) പറ്റിയാണ് ഞാന്‍ ചിന്തിച്ചത്. ഓര്‍മ്മയുടെ മുങ്ങാക്കയങ്ങളില്‍ നിന്ന്, വൈകാരികാനുഭൂതി ഉണ്ടാക്കുന്ന എന്തൊക്കെയോ ആണ് പഴയപാട്ടുകള്‍ മുങ്ങിത്തപ്പി കൊണ്ടുവരുന്നത്.

    സ്കൂള്‍ പൂട്ടിന് (ഇതിന് വെക്കേഷന്‍ എന്ന പേരു വന്നത് ഈയടുത്താണ്) അമ്മയുടെ വീട്ടില്‍ പോവുമ്പോള്‍ അവിടെയൊരു സുഹൃദ് സംഘം എനിക്കുണ്ടായിരുന്നു. എന്‍റെയതേ പ്രായമുള്ള സുനിത, അല്‍പ്പം പ്രായക്കൂടുതലുള്ള ഷീബ, വിഷ്ണു, ഞങ്ങളേക്കാളൊക്കെ ഇളയതായ മനോഹരന്‍ എന്നിവര്‍. സുനിതയുടെ വീട്ടിലന്ന് രണ്ടോ മൂന്നോ ആടുകളുണ്ട്. അവളും കൂട്ടുകാരും ആടിനെ മേയ്ക്കാന്‍ പോവുമ്പോള്‍ ഞാനും കൂടും. ഉച്ചതിരിഞ്ഞ് എല്ലാവരും പുഴയിലിറങ്ങും, നീന്തിത്തിമര്‍ക്കും.

    എന്‍റെ സങ്കല്‍പ്പത്തില്‍ സുനിതയായിരുന്നു എന്‍റെ ഭാവി വധു. (ഇതെപ്പറ്റി പറഞ്ഞു ഞങ്ങളിപ്പോഴും ചിരിക്കാറുണ്ട്, ചിരിച്ചു തള്ളേണ്ടുന്ന വിഷയമല്ലെന്ന് ഉള്ളിലോര്‍ത്തിട്ടും!) അക്കാലത്തെ ഹിറ്റ് ഗാനങ്ങളെല്ലാം മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേതായിരുന്നു. എന്‍റെ പഴയ ആ പ്രണയപ്പൂക്കാലത്തിന്‍റെ ഓര്‍മ്മകളിലേക്കാണ് "മിഴിയോരം നനഞ്ഞൊഴുകും" "മഞ്ഞണിക്കൊമ്പില്‍" എന്നീ പാട്ടുകള്‍ പില്‍ക്കാലത്ത് എന്നെ നയിച്ചത്, ഇപ്പോഴും അങ്ങിനെ തന്നെ.

    മദിരാശിയില്‍ ഇടക്കാലത്ത് ഇംഗ്ലീഷ് വാധ്യാരായി ഞാന്‍ ജോലി നോക്കിയിരുന്നു, ആയിടെ ഹയര്‍സെക്കണ്ടറി സ്കൂളായി സ്ഥാനക്കയറ്റം കിട്ടിയ സായി മെട്രിക്കുലേഷന്‍ സ്കൂളില്‍. കെമിസ്ട്രി എടുത്തിരുന്ന ഗൌരവ പ്രകൃതിക്കാരിയായ ഒരു പ്രഭാവതി ടീച്ചറുമായി, കാലാന്തരത്തില്‍ ഞാന്‍ പ്ലാറ്റോണിക് പ്രണയത്തില്‍ ഏര്‍പ്പെട്ടു. നന്നായി പാടുമായിരുന്ന, വായിക്കുമായിരുന്ന ആ പ്രഭാവതി ഇപ്പോള്‍ എവിടെയാണാവോ? സ്കൂള്‍ വിടാന്‍ നേരം പ്രഭാവതിയുടെ അപ്പാ എത്തും. പ്രഭാവതിയും ഞാനും കണ്ണുകള്‍ കൊണ്ട് യാത്ര പറയും. സ്കൂട്ടറില്‍ അപ്പായും മകളും പോവും. ഞങ്ങള്‍ക്കൊന്ന് ഹൃദയം തുറക്കാന്‍ അവസരം കിട്ടിയതേയില്ല.

    അവസാനം കൊല്ലപ്പരീക്ഷ വന്നു. ആകെ നാല് പത്താം ക്ലാസ്സു വിദ്യാര്‍ത്ഥികളാണ് സ്കൂളില്‍ ഉണ്ടായിരുന്നത്. അതിനാല്‍ ഞങ്ങളുടെ സ്കൂളിന് പരീക്ഷാകേന്ദ്രമെന്ന പദവി കിട്ടിയില്ല. അപ്പോള്‍ കുട്ടികളെ ഏറ്റവുമടുത്ത പരീക്ഷാകേന്ദ്രത്തില്‍ എത്തിച്ച് പരീക്ഷയെഴുതിക്കേണ്ടതായി വന്നു. കുട്ടികളെ പരീക്ഷക്ക് കൊണ്ടുപോവേണ്ടതും തിരിച്ചുകൊണ്ടുവരേണ്ടതും പ്രഭാവതിയുടെയും എന്‍റെയും ചുമതലയായി പ്രിന്‍സിപ്പല്‍ പ്രഖ്യാപിച്ചു.

    ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ കുട്ടികള്‍ പരീക്ഷാഹാളില്‍ വിയര്‍ത്തൊലിക്കുമ്പോള്‍, പ്രഭാവതിയും ഞാനും മുട്ടിയുരുമ്മിയിരുന്ന് സംസാരിച്ചു, ലോകത്തിലുള്ള സകലതിനെ പറ്റിയും! ജന്‍റില്‍ മേനിലെ ആ സുന്ദരഗാനത്തിലെപ്പോലെ "എന്‍ വീട്ടു തോട്ടത്തില്‍ പൂവെല്ലാം കേട്ടുപ്പാര്‍, എന്‍ വീട്ടു ജന്നല്‍ കമ്പിയെല്ലാമെ കേട്ടുപ്പാര്‍" എന്ന് പ്രഭാവതി എന്നോടു ആവശ്യപ്പെട്ടിരിക്കില്ല. എങ്കിലും, പ്രഭാവതിയിലേക്കും സായി മെട്രിക്കുലേഷനിലേക്കും ഉള്ള പാസ്സ്‌വേഡാണ് എനിക്കാ പാട്ട്.

    "എന്‍റെ മണ്‍‌വീണയില്‍ കൂടണയാനൊരു മൌനം പറന്നു പറന്നു വന്നു" എന്ന് ജെയ്സി മൂളുമ്പോള്‍ എനിക്കവളോടുള്ള സ്നേഹം കൂടുന്നു, അവളുടെ മനസ്സിനെയും ഓര്‍മ്മകള്‍ മഥിക്കുന്നുവല്ലോ എന്നോര്‍ക്കുമ്പോള്‍ അഭിമാനവും. കാരണം "ഓര്‍മ്മകള്‍ ഓടിക്കളിക്കുവാന്‍ എത്തുന്ന മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍" നില്‍പ്പാണല്ലോ ഞാന്‍.

    Comments (10)

    Please wait...
    Sorry, the comment you entered is too long. Please shorten it.
    You didn't enter anything. Please try again.
    Sorry, we can't add your comment right now. Please try again later.
    To add a comment, you need permission from your parent. Ask for permission
    Your parent has turned off comments.
    Sorry, we can't delete your comment right now. Please try again later.
    You've exceeded the maximum number of comments that can be left in one day. Please try again in 24 hours.
    Your account has had the ability to leave comments disabled because our systems indicate that you may be spamming other users. If you believe that your account has been disabled in error please contact Windows Live support.
    Complete the security check below to finish leaving your comment.
    The characters you type in the security check must match the characters in the picture or audio.

    To add a comment, sign in with your Windows Live ID (if you use Hotmail, Messenger, or Xbox LIVE, you have a Windows Live ID). Sign in


    Don't have a Windows Live ID? Sign up

    J Kwrote:
    very nice
    i like it
    June 25
    Picture of Anonymous
    Achinthya wrote:
    ഭൂമില്യിലെ ഒട്ടു മിക്ക സുന്ദര വസ്തുക്കളേം സ്ത്രീയുമായി തുലനം ചെയ്തു കാനീക്കാറുണ്ട്‌.പലപ്പഴും ഇതു യുക്തിവിരുദ്ധാൺങ്കിലും,, ഇല്ല്യേ?
    അതു പൂവായാലും,കുയിലായാലും, മാനായാലും, മയിലായാലും,നിലാവായാലും, തീയായാലും.(ഭാരതീയാർ വ്യത്യസ്തൻ)
    പെണ്മയിലിനെ കാണാൻ ഭംഗി ഇല്യെങ്കിലും, "മനസ്സൊരു മയിൽപ്പേടാ, മണിച്ചിറകുള്ള മയിൽപ്പേടാ" എന്നും, "പൂവാംകുഴലിപ്പെണ്ണിനുണ്ടൊരു കിളുന്നു പോലുള്ള മനസ്സ്‌" ന്നും,"പുഴയോരഴകുള്ള പെണ്ണ്‌" ന്നുമൂകെ.
    പിന്നെ മട്ടേതും ണ്ടെട്ടോ നല്ലോണം: "മാറത്തു നരിപ്പല്ലും, തോളത്തു പൊക്ക്ക്കണവും , മാമ്പുള്ളി ചുണങ്ങും ഊല്ല മാരൻ","പീലിക്കണ്ണുഴിഞ്ഞു മയക്കണ ജാലവിദ്യക്കാരനായ കാക്കിക്കുപ്പായക്കാരൻ"...
    പിന്നെ ക്രിഷ്ണനെ വർക്കാത്ത പാട്ടുകളുണ്ടോ?
    എല്ലാം ണ്ട്‌.പക്ഷേ 'മേരേ മഹ്ബൂബ്‌ മെം ക്യാ നഹീ" പോലെ ഒന്നുണ്ടോ ന്നൊരു സംശയം
    Nov. 27
    Picture of Anonymous
    Devaraagam wrote:
    പുരുഷന്റെ സൌന്ദര്യം വര്‍ണ്ണിച്ച്‌ സിനിമാ പാട്ടുകള്‍ ഇല്ലാതിരുന്നത്‌ മരം ചുറ്റി ഓടുമ്പോ മുന്നേ ഓടിയിരുന്നത്‌ നായികയും പിന്നാലെ ഓടിപ്പാടിയത്‌ ആമ്പിറന്നോനും ആയതുകൊണ്ടാവാം.. ഇപ്പോഴാകട്ടെ "ഇഷ്ടമല്ലെടാ പട്ടീ ഇഷ്ടമല്ലെടാ" എന്നു പാടുന്ന കാലമായി. പെണ്‍ മയിലിനു പീലിക്കാവടി താങ്ങിപ്പിടിച്ച്‌ ലവന്റെ പിറകേ ഓടണ്ടാ, പെണ്‍ പ്രാവിനു മൂന്നു ദിവസം നിറുത്താതെ കുറുകണ്ടാ, പെണ്‍ പട്ടിക്കു ആമ്പ്രന്നോന്റെ പിറകേ പായണ്ടാ, പെണ്‍കുയിലിനു ചങ്കു പൊട്ടി കൂകേണ്ടാ.

    ഒരു ഇരയിമ്മി തങ്കച്ചിയോ വെണ്മണി അന്തര്‍ജ്ജനമോ ഇല്ലായിരുന്നെന്ന കാര്യം വേറേ. ഒരപവാദമായി വടക്കന്‍ പാട്ടുകളും നാടന്‍ പാട്ടുകളും ആണിന്റെ സൌന്ദര്യം വര്‍ണ്ണിക്കുന്നു..

    പുരുഷനു വിഷ്വലായ പല കാര്യങ്ങളും സ്ത്രീക്കങ്ങനെയല്ല. ഐന്‍സ്റ്റീന്റെ കുഞ്ഞിനെ പ്രസവിക്കാന്‍ ലോകം മുഴുവന്‍ പെണ്ണുങ്ങള്‍ തയ്യാറായിരുന്നു. ചാള്‍സ്‌ ശോഭ്‌രാജിനു നൂറുകണക്കിനു പ്രണയിനികളുണ്ടത്രേ. പാവം പുരുഷന്മാര്‍.. അവരു മാഡം ക്യൂറിക്കും മാ ബേക്കറിനും കത്തയക്കാതെ മരിലിന്‍ മണ്‍റോയെയും ഷക്കീലയെയും സ്വപ്നം കണ്ട്‌ കിടന്നുറങ്ങി.. മര്യാദയുള്ള ഒരു ആകൃതി സൂക്ഷിക്കാന്‍ പറ്റാതെ കഷണ്ടിയും കുടവണ്ടിയും മുതുകത്തു രോമവുമൊക്കെയാണ്‌ സൌന്ദര്യമെന്ന് നിയമം പൊളിച്ചെഴുതി.. യൂങ്ങോ ചാങ്ങോ ആരാണ്ടു പണ്ടു പറഞ്ഞില്ലേ പെട്ടെന്നൊരു നഗ്നയായ യുവതി മുന്നില്‍ വന്നാല്‍ പുരുഷനു പിരാന്തോ ഹാര്‍ട്ട്‌ അറ്റാക്കോ വരും പക്ഷേ നഗ്നനായൊരു ആണു നില്‍ക്കുന്നത്‌ കണ്ടാല്‍ പെണ്ണിനു ചിരിയേ വരൂ.
    Nov. 20
    Picture of Anonymous
    sunil krishnan wrote:
    വാക്ക്‌ പ്രവാഹത്തിലേക്കുള്ള താക്കോലാണ്‌. ഓര്‍മ്മകള്‍ വഴി, അനുഭൂതികള്‍ വഴി....... കെട്ടിക്കിടക്കതെ രണ്ടുപേരും കുത്തിയൊലിക്കൂ...

    (പശ്ചാത്തലത്തില്‍ 'സ്വരരാഗ ഗംഗാപ്രവാഹമേ.....)
    Nov. 11
    Picture of Anonymous
    rocksea | റോക്സി wrote:
    രണ്ടു പേരുടെയും സെലക്ഷനില്‍ ഒരു വ്യത്യാസം ഞാന്‍ കണ്ടത് ജെയ്സി ജീവിതത്തോട് കൂടുതല്‍ സ്വാഭാവികത കല്പിക്കുന്ന ഗാനങ്ങള്‍ ഇഷ്‍ട്ടപ്പെടുന്നു എന്നതാണ്. ഇതാണ് എന്റെ ചെറിയ ഒബ്സര്‍വേഷന്‍. ഹി ഹി ;)

    പാട്ടിനോടുള്ള സ്നേഹം ഒന്നുഷാറാക്കിയതിനു നന്ദി.
    Nov. 11
    Picture of Anonymous
    അനിൽ wrote:
    വായിച്ചുവായിച്ച് ഉള്ളിന്റെയുള്ളിൽ പഴയ പാട്ടുകളുടെയും ഓർമ്മകളുടെയും കുഞ്ഞോളങ്ങൾ...
    മൌനമല്ലേ ‘പറന്നു പറന്നു’ വന്നത് ബെന്നീ?
    Nov. 10
    Picture of Anonymous
    കലേഷ് wrote:
    പ്രിയ ബെന്നി, പഴയ പാട്ടുകളെ പോലെ തന്നെ അതിമനോഹരമാണ് താങ്കളുടെ ഭാഷയും!
    സിബു പറഞ്ഞ വിഷയം വളരെ ഇന്ററസ്റ്റിങ്ങ് ആയി തോന്നുന്നു!
    Nov. 10
    Picture of Anonymous
    വിശാല മനസ്കൻ wrote:
    മനോഹരമായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ.
    Nov. 10
    Picture of Anonymous
    സിബു wrote:
    'എന്തുപറഞ്ഞാലും' എന്ന ഗാനത്തിനിടയ്ക്ക്‌ ഉര്‍വശി നെല്ലിക്കകടിച്ചു പറയുമ്പോലെ.. Wow!
    എന്തു നല്ല എഴുത്ത്‌!

    ഈയൊരു സന്ദര്‍ഭത്തില്‍ എന്നെ ആകെ കുഴച്ചുമറയ്ക്കുന്ന ഒരു ഒബ്സെര്‍വേഷന്‍ പറയാം.. എന്താണ്‌ നമുക്ക്‌ ആണിന്റെ സൌന്ദര്യം വര്‍ണിക്കുന്ന പെണെഴുത്തുകാരില്ലാതായിപ്പോയത്‌?

    പെണ്‍പാട്ടെഴുത്തുകാരില്ലാത്തതിനാലാവണം ഓ.എന്‍.വി. അങ്ങനെ ഒരു സാഹസത്തിനു മുതിര്‍ന്നത്‌ (അല്ലാതെ...)

    ഞാന്‍ പലപല തിയറികള്‍ ഉണ്ടാക്കിനോക്കിയെങ്കിലും ഒക്കേയും, ചീറ്റിപ്പോയി.

    ഇത്‌ മലയാളത്തിന്റെ മാത്രം പ്രത്യേകതയാണെന്ന്‌ തോന്നുന്നില്ല. സ്ത്രീസ്വാതന്ത്ര്യം ധാരാളമുള്ള പടിഞ്ഞാറും ആണിന്റെ സൌന്ദര്യം വര്‍ണിക്കുന്ന കലാകാരികളെപറ്റി ഞാന്‍ കേട്ടിട്ടില്ല.

    ഇനിയിപ്പോ സ്ത്രീകള്‍ക്ക്‌ ആണിന്റെ സൌന്ദര്യത്തില്‍ കമ്പമില്ലെന്നുവരുമോ.. ഏയ്‌ തോന്നുന്നില്ല.. പിന്നെയെന്താണ് അതൊരാര്‍ട്ടാവുന്നതില്‍ നിന്നും അവരെ തടയുന്നത്‌? ഇനിയൊരു വേള... കഥാപാത്രത്തോടുള്ള പൊസസീവ്‌നെസ്സ്‌ ആവുമോ?
    Nov. 10
    Picture of Anonymous
    പെരിങ്ങോടന്‍ wrote:
    जब दीप जले आना
    जब शाम ढले आना
    संकेत मिलन का भूल न जाना
    मेरा प्यार ना बिसराना...

    മലയാളം ഗാനശാഖയ്ക്ക് തുരങ്കം വയ്ക്കുവാന്‍ എഴുതിയതല്ല. വായിച്ചു തീര്‍ന്നപ്പോള്‍ ആദ്യം വന്ന വരികള്‍ ഇതായിരുന്നു... എഴുതിയെന്നു് മാത്രം.
    Nov. 9

    Trackbacks

    The trackback URL for this entry is:
    http://cachitea.spaces.live.com/blog/cns!4EE8E2DAD4E4DE66!207.trak
    Weblogs that reference this entry
    • None