| benny's profileബെന്നിPhotosBlogLists | Help |
|
October, 2005 പോര്‍ണോഗ്രഫിയിലൂടെ സ്ത്രീസ്വാതന്ത്ര്യം?ഫെമിനിസം എന്ന ഇസത്തിന്‍റെ ഒരര്‍ത്ഥം തിരഞ്ഞെടുക്കാനുള്ള (തെരഞ്ഞെടുക്കാനുമുള്ള) സ്ത്രീസ്വാതന്ത്ര്യം എന്നാണ്. ഇതുതന്നെയാണോ പൂര്‍ണ്ണമായ അര്‍ത്ഥമെന്ന് അറിയില്ല. ആണ്‍പന്നിയായ എനിക്ക് അറിയാന്‍ കഴിയാത്ത മാനം പലതും ഈ ഇസത്തിന് ഉണ്ടായിക്കൂടെന്നും ഇല്ല. എന്തായാലും ഈ ഇസത്തിനും പോര്‍ണോഗ്രഫിക്കും തമ്മിലുള്ള ബന്ധത്തെപ്പറ്റി ലതീഷ് മോഹന്‍, മാതൃഭൂമിയിലൊരു ലേഖനം എഴുതിയിട്ടുണ്ട്.
ഒട്ടൊക്കെ ദുര്‍ഗ്രഹമാണ് ലേഖനമെങ്കിലും "One who rejects Pornography rejects Feminism' എന്ന് സ്ഥാപിക്കാന്‍ ലേഖനത്തിനായിട്ടുണ്ട്. പോര്‍ണോഗ്രഫിയെ എതിര്‍ക്കുന്നവര്‍ ഫെമിനിസത്തെയും എതിര്‍ക്കുന്നു എന്നത് മൌലികമായ ആശയമൊന്നുമല്ല. എങ്കിലും, ആപേക്ഷിക സിദ്ധാന്തപ്രകാരം, കേരളീയ സമൂഹത്തിന് ഇതൊരു മൌലികചിന്ത തന്നെയാണ്.
(ലേഖനത്തില്‍ പറയുന്നില്ല എങ്കിലും) നെറ്റിലൂടെയുള്ള പോര്‍ണോഗ്രഫിയാണ് ലതീഷ് മോഹന്‍ ഉദ്ദേശിച്ചിട്ടുള്ളത് എന്നു തോന്നുന്നു. സ്വകാര്യതയില്‍ നിന്ന് സ്വകാര്യതയിലേക്ക്, എന്തെങ്കിലും കൈമാറാന്‍, ആണ്‍പന്നികളുടെ സാന്നിധ്യവും സഹായവുമില്ലാതെ, സ്ത്രീകളെ പ്രാപ്തരാക്കുന്ന ഒന്നാണല്ലോ നെറ്റ്. വ്യക്തിത്വം വെളിപ്പെടുത്താതെ ആണിനും പെണ്ണിനും ഒരുപോലെ മേയാവുന്ന ഇടവുമാണ് നെറ്റ്.
പോണ്‍ ഇന്‍ഡസ്ട്രിയില്‍ വന്നുപെടുന്ന സ്ത്രീകളെല്ലാം "പറഞ്ഞ് പറ്റിക്കപ്പെടുന്നവര്‍" ആണെന്ന ധാരണ അസംബന്ധമാണെന്ന് ലതീഷ് എഴുതുന്നു. തിരഞ്ഞെടുക്കാനും തെരഞ്ഞെടുക്കാനും നെറ്റിലെ പോര്‍ണോഗ്രഫി സ്വാതന്ത്ര്യം തരുന്നു എന്നതിനാലാവാം ലേഖകന്‍ അങ്ങിനെ പറയുന്നത്. നെറ്റ് ഉപയോഗിക്കുന്ന, കേരളത്തിലെ സ്ത്രീ സമൂഹത്തെ സംബന്ധിച്ചിടത്തോളം, ഭാഗികമായിട്ടാണെങ്കിലും ഇത് ശരിയാണ്. പ്രലോഭനങ്ങളിലോ ഭീഷണിയിലോ വീണിട്ടുള്ളവര്‍ "പ്രൊഡക്ഷന്‍ എന്‍ഡില്‍" ഉണ്ടാവാം എങ്കിലും "സ്വീകരണ എന്‍ഡില്‍" ആരും ആരെയും പറഞ്ഞ് പറ്റിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.
നെറ്റ് വ്യാപകമായതോടെയാണ് പോര്‍ണോഗ്രഫി "മുഴുവന്‍" വ്യവസായമായത്. ദേശഭേദങ്ങളില്ലാതെ പോര്‍ണോ ചാറ്റും ചിത്രങ്ങളും ക്ലിപ്പുകളും അവതരിച്ചു. നെറ്റിന്‍റെ ആരംഭകാലഘട്ടത്തില്‍, വരണാധികാരമുള്ള, ആണ്‍പന്നികളെ ഉദ്ദേശിച്ചിട്ടാണ് ഇന്‍ഡസ്ട്രി മുന്നേറിയത്. സ്വകാര്യതയിലെ ഒഴിച്ചുകൂട്ടാനാവാത്ത ആവശ്യമായി നെറ്റ് മാറിയതോടെ, ലിംഗഭേദങ്ങളില്ലാതെ ഉപയോക്താക്കളെ രസിപ്പിക്കേണ്ട ഘട്ടത്തില്‍ ഇത് എത്തിക്കഴിഞ്ഞു. ഫെമിനിസത്തിന്‍റെ (സ്ത്രീകളുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്‍റെ) ആദ്യ പൂക്കള്‍ വിരിയുന്നത് പോര്‍ണോഗ്രഫിയിലൂടെയാണെന്ന് ലേഖകന്‍ കരുതുന്നതില്‍ തെറ്റില്ല.
MILF, TGP, BBW എന്നിങ്ങനെയുള്ള കീവേഡുകള്‍ ഉപയോഗിച്ച് ആണ്‍പന്നികളായ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍മാരെ വരെ പറ്റിക്കാമായിരുന്ന ഒരു കാലം, ഇവിടെ ഉണ്ടായിരുന്നു. ഇപ്പോഴോ? അസ്സലായി ശയരി പാടുന്ന സംഗീത ചന്ദ്രശേഖറെന്ന സിസ്റ്റം അഡ്മിന്‍, "Ever tried the key word, Lorna" എന്ന് കാതില്‍ ചോദിച്ചിട്ട് അധികകാലമായിട്ടില്ല. (സംഗീത ചന്ദ്രശേഖര്‍ ആരാധിക്കുന്ന, ലോണാ മോര്‍ഗന്‍ എന്ന പോണ്‍ സ്റ്റാര്‍ സംഭവമാണേ! മറ്റ് ആണ്‍പന്നികള്‍ക്കായി ഞാനിത് അവതരിപ്പിക്കുന്നു. സ്വകാര്യമാണ്, പുറത്തു പറഞ്ഞേക്കല്ലേ. സംഗീതയ്ക്ക് നന്ദിയും സ്തുതിയും, ചായയും വടയും!)
പച്ചക്കുതിരയെന്ന മാസിക, കൊച്ചുപുസ്തകങ്ങളെപ്പറ്റി ഒരു പതിപ്പ് ഇറക്കിയിരുന്നു. ഏതൊക്കെയോ പ്രമുഖ വ്യക്തികളോട്, കൊച്ചുപുസ്തകം വായിച്ച അനുഭവമുണ്ടോ എന്ന് മാസികയുടെ ലേഖകര്‍ ആരാഞ്ഞു. ആരോടൊക്കെയാണ് ചോദിച്ചതെന്നും അവരുടെ മറുപടി എന്തായിരുന്നെന്നും ഞാന്‍ ഓര്‍ക്കുന്നില്ല. എന്നാല്‍ മാധവിക്കുട്ടി പറഞ്ഞ മറുപടി ഞാന്‍ ഓര്‍മ്മയില്‍ സൂക്ഷിച്ചിട്ടുണ്ട്, "ഞാനിത്തരം പുസ്തകങ്ങള്‍ വായിച്ചിട്ടില്ല. എനിക്കതിന്‍റെ ആവശ്യവും വന്നിട്ടില്ല" എന്നായിരുന്നു കുട്ടിയുടെ മറുപടി. കുട്ടി കള്ളം പറയുകയാണോ അതോ ആരെയെങ്കിലും ഭയക്കുന്നുണ്ടോ?
ഇതിനുത്തരം ലതീഷ് മോഹന്‍ തന്നെ പറയുന്നു. പസ്സോളിനിയുടെ നായികമാര്‍ ഏതോ ബുദ്ധിപരമായ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നതായും പോണ്‍ സിനിമകളിലെ നായികമാര്‍ വൃത്തികെട്ട കാര്യം ചെയ്യുന്നതായും നമ്മുടെ സമൂഹം വിലയിരുത്തുന്നു. രസകരമായ മറ്റൊരു കാര്യം. മാധവിക്കുട്ടിയുടെ ഒരു ചെറുകഥ സിനിമയാക്കിയപ്പോള്‍ (രുഗ്മിണിക്കൊരു പാവക്കുട്ടി) ബേബി അഞ്ജു എന്നൊരു പെണ്‍കുട്ടി അഭിനയിച്ചിരുന്നു. എന്തൊക്കെ പ്രശംസകളാണ് ആ കുട്ടിക്ക് കേരളം കൊടുത്തത്! പിന്നീട് ദക്ഷിണേന്ത്യന്‍ പോണ്‍ സ്റ്റാറായ ഷക്കീലയ്ക്കൊപ്പം അഞ്ജു (അക്ഷരാര്‍ത്ഥത്തില്‍) മത്സരിച്ച് അഭിനയിച്ചപ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞു. സമൂഹത്തിന്‍റെ ലിഖിതവും അലിഖിതവുമായ നിയമങ്ങളും തീര്‍ത്തും വ്യക്തിപരമായ ലൈഗിക താല്‍പ്പര്യങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവാറുണ്ട്. വിജയം ലഭിച്ചിരുന്നത് സാമൂഹിക ധാരണകള്‍ക്കും പരമ്പരാഗത ശരികള്‍ക്കുമാണ്. പോര്‍ണോഗ്രഫിയിലൂടെയെങ്കിലും ഇപ്പോള്‍ വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍ വിജയിക്കുന്നുണ്ടെന്ന് സമ്മതിക്കേണ്ടി വരും. ഈ വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍ ആണ്‍പന്നികളുടേതു മാത്രമല്ല, സ്ത്രീകളുടേതും കൂടിയാണ്.
ഭരണകൂടങ്ങളില്‍ നിന്നും നിന്നും നിയമങ്ങളില്‍ നിന്നും വേറിട്ട് പ്രവൃത്തിക്കുന്ന ഇന്‍ഡസ്ട്രിയാണ് പോര്‍ണോഗ്രഫി. പോലീസിനെയും പട്ടാളത്തെയും നിയമങ്ങളെയും തൃണവല്‍ഗണിച്ച് (ഇവയ്ക്കൊക്കെ എതിരാണ് പോര്‍ണോഗ്രഫിയെന്ന് ഓര്‍ക്കുക) ഈ വ്യവസായം മുന്നേറുകയാണ്. സ്ത്രീകള്‍ക്ക് ഇവിടെ തിര/തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യമുണ്ട്. ആണ്‍പന്നികളുടെ ഭരണകൂടങ്ങളോടും നിയമങ്ങളോടും ഏറ്റുമുട്ടുകയും സ്ത്രീകള്‍ക്ക് വരണസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്ന പോര്‍ണോഗ്രഫിയില്‍ ഫെമിനിസത്തിലേക്കുള്ള താക്കോല്‍ കാണും എന്നാണ് ലതീഷ് മോഹന്‍റെ വാദമുഖം. Comments (5)
TrackbacksThe trackback URL for this entry is: http://cachitea.spaces.live.com/blog/cns!4EE8E2DAD4E4DE66!168.trak Weblogs that reference this entry
|
|
|