| benny's profileബെന്നിPhotosBlogLists | Help |
|
October, 2005 എം പി നാരായണപിള്ളയുടെ സാഹിത്യവിചാരംറോസാദലങ്ങളും കുപ്പിച്ചില്ലുകളും എന്ന പംക്തിയില്‍ എം പി നാരായണപിള്ളയെ പറ്റി എസ് ജയചന്ദ്രന്‍ നായര്‍ എഴുതിയ രസകരമായൊരു കുറിപ്പ് താഴെ ചേര്‍ക്കുന്നു:
എഴുത്തുകാരെയും പത്രപ്രവര്‍ത്തകരെയും "നിര്‍മ്മിച്ചെടുക്കാന്‍ കഴിയുമെന്ന് നാണപ്പന്‍ വിശ്വസിച്ചിരുന്നു. കൊല്ലങ്ങള്‍ക്ക് മുമ്പ് വേളിയിലെ യൂത്ത് ഹോസ്റ്റലില്‍ ഒരു ക്യാമ്പില്‍ നാണപ്പന്‍ പങ്കെടുക്കുകയുണ്ടായി. ക്യാമ്പില്‍ സംബന്ധിക്കാന്‍ പോവും മുമ്പ് എം പി നാരായണപിള്ളയെന്ന നാണപ്പന്‍ കുസൃതിയോടെ പറഞ്ഞു: "ഞാനവിടെ പോകുന്നതെന്തിനെന്ന് അറിയാമോ ഇയാള്‍ക്ക്? സര്‍ഗ്ഗസാഹിത്യം എന്നൊന്നില്ലെന്ന് സ്ഥാപിച്ച് ഞാനവിടെ ചില അലമ്പല്‍ ഉണ്ടാക്കും."
അതു തന്നെ നടന്നു. യുവകവികളുടെ സര്‍ഗ്ഗസംവാദത്തില്‍ ഇടപെട്ട് അദ്ദേഹം അവരോട് പറഞ്ഞു: "നിങ്ങള്‍ക്ക് ഒ എന്‍ വി കുറുപ്പാകണോ അതോ വയലാര്‍ രാമവര്‍മ്മയാകണോ?" കേട്ടിരുന്ന യുവ കുഡ്മങ്ങള്‍ അന്തം വിട്ടപ്പോള്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു, "ഒരാഴ്ച കഠിനമായി ശ്രമിച്ചാല്‍ നിങ്ങളില്‍ ആര്‍ക്കുവേണമെങ്കിലും ഒ എന്‍ വിയോ വയലാറോ ആകാം". വെറുതെ പറഞ്ഞതായിരുന്നില്ല. അദ്ദേഹം അത് ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു.
(ചിന്തയും എഴുത്തും രണ്ടാണെന്നും ആദ്യത്തേതിനാണ് പ്രതിഭ വേണ്ടതെന്നും രണ്ടാമത്തേതിന് ക്രാഫ്റ്റ് മതിയാവും എന്നും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരാളാണ് ഞാനും.)
Comments (2)
TrackbacksThe trackback URL for this entry is: http://cachitea.spaces.live.com/blog/cns!4EE8E2DAD4E4DE66!164.trak Weblogs that reference this entry
|
|
|