| benny's profileബെന്നിPhotosBlogLists | Help |
|
October, 2005 ഏതാണാ താരാട്ടുപാട്ട്?നാലു നാളായി നാട്ടിലായിരുന്നു. ആയുധപൂജയ്ക്ക് അവധി കിട്ടിയപ്പോള്‍ തൃശ്ശൂര്‍ക്ക് വെച്ചുപിടിച്ചു. 12, 13 തീയതികളില്‍ പെരുന്നാള്‍, പിന്നെ മിക്ക കൂട്ടുകാരും നാട്ടില്‍! ഇതില്‍പ്പരം വേറെയെന്ത് സന്തോഷം വേണം? പെരുന്നാളിന്‍റെ തലേന്ന് ചെറിയൊരു പ്രോഗ്രാമുണ്ടായിരുന്നു. വൈകിട്ട് ഏഴു മുതല്‍ അര്‍ദ്ധരാത്രി വരെ ചെറിയൊരു കുടിപ്പാര്‍ട്ടി. കള്ളും ബിയറും വിസ്കിയുമായി ഞങ്ങള്‍ കുന്നു കയറി. തുലാവര്‍ഷത്തിന്‍റെ മുന്നോടിയായി ചക്രവാളത്തില്‍ അവിടവിടെ വെള്ളിടികള്‍. ഇടയ്ക്ക് മുറിഞ്ഞും പിന്നെ നിറഞ്ഞും മഴ. കാര്‍മേഘങ്ങള്‍ ആകാശത്ത് തിങ്ങിനിറഞ്ഞിരുന്നു. ചന്ദ്രനെ കാണാനില്ല. എന്നിട്ടും കുന്നിന്‍ മുകളില്‍ നാട്ടുവെളിച്ചം ആവോളമുണ്ടായിരുന്നു. കയറിയ പാടെ കുടി തുടങ്ങി. പിന്നെ ചര്‍ച്ചകളായി. ലിനക്സും വി ദിലീപും, പുഴയും ഹോക്കിംങ്ങ്‌സും കടന്ന് വിഷയം താരാട്ടുപാട്ടുകളെ കുറിച്ചായി. താരാട്ടുപാട്ടുകളുടെ കൂട്ടത്തില്‍ തീര്‍ച്ചയായും ചേര്‍ക്കേണ്ട ഒരു പഴയ പാട്ടിനെപ്പറ്റി എനിക്കപ്പോള്‍ ഓര്‍മ്മവന്നു. തൊണ്ണൂറ്റിയെട്ടിലോ തൊണ്ണൂറ്റിയൊന്‍പതിലോ ആയിരിക്കണം, തമിഴ്നാട്ടില്‍ ഒരു മേഷ്ടരായി ഞാന്‍ ജോലി നോക്കിയിരുന്നു. ചെന്നൈ പട്ടണത്തില്‍ നിന്ന് കുറേയകലെയുള്ള ഒരു സ്കൂളിലായിരുന്നു ഉദ്യോഗം. കൊടുങ്ങയൂര്‍ എന്ന കുഗ്രാമത്തിലെ സേക്രഡ് ഹാര്‍ഡ് മെട്രിക്കുലേഷന്‍ എന്ന സ്കൂളില്‍. പഠിപ്പിച്ച് പഠിപ്പിച്ച് വലിയൊരു മാഷാവണം എന്നായിരുന്നു അന്ന് സ്വപ്നം. എന്‍റെ കരിയര്‍ ലൈന്‍, സെന്‍റ് ജോണ്‍സ് ഇന്‍റര്‍നാഷണല്‍ സ്കൂളിന്‍റെ ഗേറ്റിനോളം വളര്‍ന്നു. ഒരു ഒറ്റ മുറിയിലാണ് അന്ന് താമസം. 4 മണി മുതല്‍ അഞ്ചുമണി വരെയുള്ള ട്യൂഷനെടുപ്പ് ഒഴിച്ചു നിര്‍ത്തിയാല്‍ ഒന്നും ചെയ്യാനില്ലാത്ത സായാഹ്നങ്ങള്‍. ബോറടി മാറ്റാനും നാട്ടിലേക്ക് ചിന്തയിലെങ്കിലും ഒന്നു തിരിച്ചുപോവാനും എനിക്കന്നൊരു ടേപ് റെക്കോര്‍ഡര്‍ ഉണ്ടായിരുന്നു. കൂടെ രണ്ട് കാസറ്റുകളും. രണ്ടും ചെന്നൈയില്‍ ബേക്കറിക്കച്ചവടം നടത്തുന്ന എന്‍റെ പേപ്പന്‍ സമ്മാനിച്ചതാണ്. "രാരാരിരാരാരിരാരോ രാരി രാരാരിരാരാരിരാരോ" എന്ന ട്യൂണിലാണ് പാട്ട്. അച്ഛന്‍ മകളെയോ മകനെയോ ഉറക്കുന്നതാണ് രംഗം. സമയം രാത്രിയേറെ ആയിക്കഴിഞ്ഞു. കുഞ്ഞ് ഉറങ്ങുന്നില്ല. കുഞ്ഞിനെ ഉറക്കാന്‍ അച്ഛന്‍, രാത്രിയില്‍ പ്രകൃതിക്കുണ്ടാവുന്ന മാറ്റങ്ങള്‍ പാടിക്കേള്‍പ്പിക്കുകയാണ്. "ഇല്ലാത്തതെല്ലാം ചിലച്ച് ഞാനീ വരികള്‍ കുന്നിന്‍ മുകളില്‍ ലഹരി പിടിച്ചു പാടിയപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ, കൂട്ടുകാരൊന്നും ആ പാട്ടു കേട്ടിട്ടില്ലെത്രെ. ഏത് സിനിമയിലേതാണ് ഈ പാട്ട്? പാടിയിരിക്കുന്നതാരാണ്? സംഗീതം നിര്‍വഹിച്ചതാര്? വരികളെഴുതിയതോ? ആര്‍ക്കെങ്കിലും അറിയാമോ? Comments (2)
TrackbacksThe trackback URL for this entry is: http://cachitea.spaces.live.com/blog/cns!4EE8E2DAD4E4DE66!157.trak Weblogs that reference this entry
|
|
|