benny's profileബെന്നിPhotosBlogLists Tools Help
    October, 2005

    ഓഫീസ് തമാശകള്‍ - ഐടി (അ)സംബന്ധം

     
    ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ സാധാരണക്കാരിലെത്തിക്കുക എന്നൊരു ദൌത്യം അടുത്തിടെ എന്‍റെ കമ്പനി ഏറ്റെടുത്തു. ഉല്‍പ്പന്നങ്ങളെപ്പറ്റി, സാധാരണക്കാര്‍ക്ക് വായിച്ചു മനസിലാക്കാന്‍ പറ്റുന്ന തരത്തില്‍, മലയാളത്തിലൊരു പരിശീലന പുസ്തകമാണ് മേല്‍പ്പറഞ്ഞ കമ്പനിക്ക് വേണ്ടത്. അവര്‍ ഇംഗ്ലീഷില്‍ ഇറക്കിയിട്ടുള്ള പരിശീലന പുസ്തകം മലയാളീകരിക്കുകയേ വേണ്ടൂ, കൂടെ കുറേ പരിശീലന ഫയലുകളും. എന്നാല്‍ ഒന്‍പതിനായിരം പേജാണ് അതിലുള്ളത്! ഞങ്ങളെക്കൊണ്ടു മാത്രം, നിശ്ചിത സമയപരിധിക്കുള്ളില്‍ ലോക്കലൈസേഷന്‍ നടത്താന്‍ പറ്റില്ലെന്നു സാരം.

    അങ്ങിനെയാണ് റിട്ടയേഡ് കേരളാ സര്‍‌വകലാശാല പ്രഫസ്സറായ ഒരു മാന്യദേഹത്തിനെ ഞങ്ങള്‍ സമീപിച്ചത്. പുള്ളി സംഗതി ഏറ്റെടുത്തു. ക്ലീന്‍ ക്ലീനാക്കി ഒരു മാസത്തിനകം സംഭവം കയ്യില്‍ തന്നു. അങ്ങിനെ ക്ലീന്‍ ക്ലീനാക്കി കയ്യില്‍ കിട്ടിയ സാധനം, അച്ചടിച്ചിറക്കാനുള്ള പരുവത്തിലാക്കണമല്ലോ? അതിനായി പ്രൂഫ് റീഡിംഗിന് ഇറങ്ങിയ ഞാന്‍ ചിരിച്ചു ചിരിച്ചു ബോധം കെട്ട മട്ടിലാണിപ്പോള്‍. കേരള സര്‍‌വകലാശാല വ്യാഘ്രത്തിന്‍റെ ചില രസകരങ്ങളായ ലോക്കലൈസേഷന്‍ പീസുകളില്‍ നിന്ന് ഒരെണ്ണം ഇതാ. താഴെത്തന്നെ ഇംഗ്ലീഷ് മൂലവും കൊടുത്തിരിക്കുന്നു.

    മൊഴിമാറ്റിയത്:
    ഈ പാഠത്തില്‍ ഞങ്ങള്‍ ചര്‍‌ച്ച ചെയ്യുന്ന അവസാനത്തെ പ്രധാന സാങ്കേതിക വെബ് രേഖാ ചിത്രണ പരിഗണന ഫയല്‍ വലിപ്പമാണ്, അത് ഡൌണ്‍ ലോഡ് വേഗതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഒരു വെബ് സര്‍‌ഫര്‍ ആയ നിങ്ങള്‍ ദൃശ്യമാവാന്‍ 10 സെക്കന്‍‌ഡുകളില്‍ അധികം എടുക്കുന്ന താളുകള്‍‌ക്കായി കാത്തിരിക്കുമ്പോള്‍, അക്ഷമരായി നിങ്ങളുടെ മൌസ് കൊണ്ട് ചെണ്ട കൊട്ടുന്നതായി ഒരു പക്ഷെ നിങ്ങള്‍ സ്വയം പിടിക്കപ്പെട്ടിട്ടുണ്ടാകാം. (അല്ലെങ്കില്‍ അതിലും കൂടുതല്‍ സാധ്യത, സാവധാനത്തിലുള്ള താള്‍ മുഴുവനായും പ്രദര്‍‌ശിപ്പിക്കുന്നതിനു മുമ്പായി ക്ലിക്കടിച്ച് പോയിക്കൊണ്ടിരിക്കുക) ഒരു വെബ് രൂപകല്‍‌പ്പന ചെയ്യുന്ന വ്യക്തിയായ നിങ്ങള്‍ക്ക് ആ അക്ഷമ വികാരം പിടിച്ചു നിര്‍‌ത്തേണ്ടി വരും. നിങ്ങള്‍ വെബ് താളുകള്‍ രൂപകല്‍‌പ്പന ചെയ്യുമ്പോഴും വേര്‍ഡ് ആര്‍ട്ട് ഉപയോഗിക്കുമ്പോഴും, നിങ്ങള്‍ എല്ലായ്പോഴും നിങ്ങളുടെ രൂപകല്‍‌പ്പനയില്‍ ഒരു ദൃഷ്ടിയും മറ്റേ ദൃഷ്ടി മറ്റുള്ളവരുടേതിലും താങ്ങിനിര്‍‌ത്തുക. (അത് ഏകദേശം വേദനാജനകമായി തോന്നുന്നു സത്യം!)

    മൂലം:
    The last major “technical” Web graphics consideration that we cover in this lesson is file size, which is directly related to download speeds. As a Web surfer, you’ve probably caught yourself drumming your mouse impatiently while waiting for pages that take longer than 10 seconds to display (or, even more likely, clicking away before the slow page ever fully displays). As a Web designer, you need to hold on to that impatient feeling. When you design Web pages and use Web art, you should always keep one eye on your design and another eye on the user’s perspective. (That almost sounds painful!)

    സംഗതി, സംഭവമായിട്ടില്ലേ? ഓരോ പ്രാവശ്യം ചിരിക്കുമ്പോഴും എനിക്കു ഒരു രൂപാ വെച്ച് തരാന്‍ മറക്കരുത്. (ഇത്തരം പീസുകള്‍ വേണമെന്നുള്ളവര്‍, ബഹളമുണ്ടാക്കാതെ ക്യൂവില്‍ വരിക)

    Comments (3)

    Please wait...
    Sorry, the comment you entered is too long. Please shorten it.
    You didn't enter anything. Please try again.
    Sorry, we can't add your comment right now. Please try again later.
    To add a comment, you need permission from your parent. Ask for permission
    Your parent has turned off comments.
    Sorry, we can't delete your comment right now. Please try again later.
    You've exceeded the maximum number of comments that can be left in one day. Please try again in 24 hours.
    Your account has had the ability to leave comments disabled because our systems indicate that you may be spamming other users. If you believe that your account has been disabled in error please contact Windows Live support.
    Complete the security check below to finish leaving your comment.
    The characters you type in the security check must match the characters in the picture or audio.

    To add a comment, sign in with your Windows Live ID (if you use Hotmail, Messenger, or Xbox LIVE, you have a Windows Live ID). Sign in


    Don't have a Windows Live ID? Sign up

    Picture of Anonymous
    chamathakan wrote:
    അണ്ണാ, പ്രഫസറുടെ സാഹിത്യം വായിച്ചു. ഇതിലെ ഓരോ ചിരിക്കും ഒരു രൂപ വച്ചു തന്നാല്‍, ഞാനൊരു പണക്കാരനല്ലെങ്കില്‍ പിച്ചക്കാരനായിപ്പോവും. എനിക്കാണെങ്കില്‍ മൌസ്‌ കൊണ്ട്‌ ചെണ്ട കൊട്ടി വല്യ പരിചയവുമില്ല, ഇല്ലെങ്കില്‍ അങ്ങനെയെങ്കിലും ജീവിക്കാമായിരുന്നു.

    ഏറ്റവും വല്യ ട്രാജഡി, ഒരു ദൃഷ്ടി വേര്‍ഡ്‌ ആര്‍ട്ടിലും മറ്റേ ദൃഷ്ടി മറ്റുള്ളവരുടേതിലും (ഇതിനു ചീത്ത അര്‍ത്ഥമൊന്നുമില്ലെന്നു വാക്കു തരുന്നു) താങ്ങി നിറുത്തുന്ന നമ്മുടെ 'വെബ്‌ രൂപകല്‍പന ചെയ്യുന്ന വ്യക്തികളെ'ക്കുറിച്ചുള്ള പ്രഫസറുടെ ഉള്ളില്‍ തട്ടിയുള്ള ആത്മഗതമാണ്‌. അതു വളരെ വേദനാജനകം എന്നതു സത്യമായും ആ പ്രഫസര്‍ മനസ്സില്‍ കണ്ടിട്ടുണ്ട്‌. അതാണ്‌ കവിഭാവനയും.

    വര്‍ഷങ്ങളായി ആധുനിക കവിത പഠിപ്പിച്ചിരുന്ന അദ്ധ്യാപകന്‍, പുതിയ വകുപ്പ്‌ അദ്ധ്യക്ഷണ്റ്റെ ഉപദേശം കൊണ്ടു മാത്രം നളചരിതം കഥകളി പഠിപ്പിക്കാന്‍ കയറിയ കഥയാണ്‌ ഇതു കേട്ടപ്പോള്‍ ഓര്‍മ്മ വരുന്നത്‌. നളചരിതം രണ്ടാം ദിവസം എടുത്തു വായിച്ചു തുടങ്ങിയ അദ്ധ്യാപകന്‍ "സാമ്യമകന്നോരുദ്യാനം" വായിച്ചിട്ട്‌ കുട്ടികളെയെല്ലാം അടുത്തേക്കു വിളിച്ചു വരികള്‍ കാണിച്ചു കൊടുത്തു, "കണ്ടോ ഇതിണ്റ്റെ കാവ്യഭംഗി" എന്നു ചൊല്ലി കവിത മനസ്സിലാക്കിക്കൊടുത്തു എന്നാണ്‌ അദ്ധ്യാപകര്‍ക്കിടയിലെ ഫോക്‌ലോറിസ്റ്റുകള്‍ പറയാറുള്ളത്‌.

    തര്‍ജ്ജമയുടെ കാര്യത്തില്‍ നമ്മുടെ പ്രഫസര്‍ മാതൃകയാക്കുന്നതാരെയെന്ന് ആര്‍ക്കെങ്കിലും പറയാമോ? നമ്മുടെ വികെ എന്‍ കഥപാത്രങ്ങളെ. അദ്ദേഹത്തിണ്റ്റെ ഒരു കഥയില്‍, ഒരു പെണ്ണ്‍ ആണിനോടു ചോദിക്കുന്നു, "ഡു യു വാന്‍ഡ്‌ എ കപ്പ്‌ ഓഫ്‌ റ്റി" എന്നിട്ടതിന്‌ ഒരു ഉശിരന്‍ തര്‍ജ്ജമയും ബ്രാക്കറ്റില്‍- ഇന്നലെ രാത്രി ഉമ്മ വാപ്പാക്ക്‌ കൊടുത്തത്‌ ഇങ്ങക്കും തരട്ടെ- എന്ന്. ഇതു മുഴുവനായും ഇതുപോലെയാണോ എന്ന് ഓര്‍ക്കുന്നില്ല. അതുകൊണ്ട്‌ കൃഷ്ണന്‍ നായര്‍ സാറിണ്റ്റെ ഭാഷയില്‍ ഒരു കൂട്ടിച്ചേര്‍ക്കല്‍ കൂടി-ഓര്‍മ്മയില്‍ നിന്ന് എഴുതുന്നത്‌.
    Oct. 6
    Picture of Anonymous
    കലേഷ് wrote:
    പ്രിയ ബെന്നീ,
    തമാശ നന്നായി. സിംഹമായാ‍ലും പുലിയായാലും കാര്യം കഷ്ടമായി പോയി. ഈ-മെയിലും ഇന്റർനെറ്റും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയാത്ത ബോസ്സുമാരുള്ള ലോകത്ത് പണിയെടുക്കുന്ന നമ്മൾക്ക് ഇതും ഇതിലപ്പുറവും കാണേണ്ടി വരില്ലേ?

    ലോക്കലൈസ്സേഷനിൽ മലയാളം പിന്തള്ളപ്പെട്ടുപോകുന്നതിന്റെ കാരണങ്ങളിൽ ഒന്ന് ഈ പ്രശ്നമാണ്. സാങ്കേതിക പദങ്ങൾ മലയാളത്തിൽ വളരെ കുറവല്ലേ?

    പി.എസ്: താങ്കൾക്ക് ബ്ലോഗറിൽ ഒരു അക്കൌണ്ട് തുറന്നുകൂടേ? കമന്റ് ട്രാക്കിംഗിനും മറ്റും അതല്ലേ കൂടുതൽ നല്ലത്?
    കൂടുതൽ വിവരങ്ങൾക്ക് ദയവായി http://vfaq.blogspot.com/2005/01/blog-post.html ഉം http://blog4comments.blogspot.com/ഉം സന്ദർശിക്കുക!
    Oct. 5
    Picture of Anonymous
    SChandrasekharanNair1 wrote:
    ഒന്നും തലയിൽ കയറുന്നില്ല. ആകെ ഒരു കൺഫുഷൻ. അറിവില്ലായ്മയാകാം.
    Oct. 4

    Trackbacks

    The trackback URL for this entry is:
    http://cachitea.spaces.live.com/blog/cns!4EE8E2DAD4E4DE66!132.trak
    Weblogs that reference this entry
    • None