| benny's profileബെന്നിPhotosBlogLists | Help |
|
October, 2005 ഇതോടെ സത്തിയം എന്ന?ആഷാമേനോന്‍, യാത്രാവിവരണങ്ങള്‍ എഴുതിത്തുടങ്ങിയതോടെ തളിരിട്ടതാണ് ഇപ്പോഴത്തെ യാത്രാവിവരണ സാഹിത്യം. മലയാളത്തിലിപ്പോള്‍ യാത്രാവിവരണ സാഹിത്യം പൂത്തുലഞ്ഞു നില്‍പ്പാണ്. പി. സുരേന്ദ്രന്‍ ഇത്തരം സാഹിത്യമെഴുതാനാണ് ജീവിതം തന്നെ മാറ്റിവെച്ചിരിക്കുന്നത്. ഡി. വിനയചന്ദ്രന്‍റേതായി മാധ്യമം ഓണപ്പതിപ്പിലൊരു യാത്രാവിവരണമുണ്ട്. "ഇന്ത പാണിയില്‍ മറുപടിയും എഴുതുവേന്‍" എന്ന് വിവരണത്തിന്‍റെ അവസാനത്തില്‍ വായനക്കാരെ ഭയപ്പെടുത്തുന്നുമുണ്ട്. വീരേന്ദ്രകുമാറും വിട്ടു കൊടുക്കുന്ന ഭാവമില്ല. ആമസോണ്‍ യാത്രകളും കടന്ന് ഈ മനുഷ്യന്‍ അങ്ങനെ, വീടും കുടിയുമില്ലാതെ, സഞ്ചരിക്കുകയാണ്. സക്കറിയയുടെ ആഫ്രിക്കന്‍ യാത്രകള്‍ മറന്നില്ലല്ലോ, അല്ലേ? യേത്? സര്‍ക്കാര്‍ വക യാത്രകള്‍, എത്ര പ്രാവശ്യം നമുക്കൊക്കെയായി പങ്കു വെച്ചിരിക്കുന്നു, നമ്മുടെ സച്ചിദാനന്ദന്‍. ചുറ്റും നോക്കിയാല്‍, എല്ലാ അക്ഷരകലാ വര്‍ക്കേഴ്സും യാത്രാവിവരണം എഴുതുന്നതിന്‍റെ തിരക്കിലാണ്. യാത്രാവിവരണം എഴുതുന്നത് പണ്ടത്തെ മഹാകാവ്യ രചന പോലെ ഒരു സംഭവമായി മാറിക്കഴിഞ്ഞോ? ഇതോടെ സത്തിയം എന്ന? Comments (2)
TrackbacksThe trackback URL for this entry is: http://cachitea.spaces.live.com/blog/cns!4EE8E2DAD4E4DE66!130.trak Weblogs that reference this entry
|
|
|